
ക്രിമിയ: സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് എടുത്തു ചാടി സിംഹം. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു യുവതിയെ ഇതേ പാര്‍ക്കില്‍ വച്ച് സിംഹം ആക്രമിച്ചത്. പാര്‍ക്ക് അധികൃതര്‍ തന്നെയാണ് സിഹം വാഹനത്തിലേക്ക് ചാടിക്കയറുന്ന വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്തത്.
സഞ്ചാരികളുമായി പാര്‍ക്ക് ചുറ്റിക്കറങ്ങുന്ന വാഹനത്തിലേക്ക് സിംഹം പെട്ടന്ന് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ സീറ്റില്‍ കയറി ഇരിപ്പായി. പിന്നീട് സഞ്ചാരികളെ ഉരുമ്മി വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ ആയതോടെ സഞ്ചാരികള്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങേണ്ടി വന്നു.