പ്രളയകാലത്തെ അധിക തീരുവ പിൻവലിച്ചു; മദ്യത്തിന് വിലകുറഞ്ഞു

By Web TeamFirst Published Dec 2, 2018, 9:56 AM IST
Highlights

പ്രളയകാലത്ത് മദ്യത്തിന്റെ വില വർധിപ്പിച്ചതിലൂടെ 310 കോടിയാണ് ലഭിച്ചത്. 100 ദിവസം കൊണ്ട് സർക്കാർ പ്രതീക്ഷിച്ചത് 230 കോടിയായിരുന്നു. തീരുവ പിൻവലിച്ചതോടെ 20 രൂപ മുതൽ 60 രൂപ വരെ മദ്യത്തിന് വില കുറയും
 

തിരുവനന്തപുരം: മഹാ പ്രളയ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധികവരുമാനം കണ്ടെത്താനായി സംസ്ഥാന സർക്കാർ വർധിപ്പിച്ച മദ്യത്തിന്റെ തീരുവ പിൻവലിച്ചു. ഇതോടെ മദ്യത്തിന്റെ വില കുറഞ്ഞു. നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിലായതായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ അറിയിച്ചു.

പ്രളയകാലത്ത് മദ്യത്തിന്റെ വില വർധിപ്പിച്ചതിലൂടെ 310 കോടിയാണ് ലഭിച്ചത്. 100 ദിവസം കൊണ്ട് സർക്കാർ പ്രതീക്ഷിച്ചത് 230 കോടിയായിരുന്നു. തീരുവ പിൻവലിച്ചതോടെ 20 രൂപ മുതൽ 60 രൂപ വരെ മദ്യത്തിന് വില കുറയും.

click me!