നിപാ ജാഗ്രതാ നിര്‍ദേശം വന്നതോടെ വ്യാജപ്രചരണങ്ങളും സജീവം

Published : Dec 02, 2018, 09:14 AM ISTUpdated : Dec 02, 2018, 05:43 PM IST
നിപാ ജാഗ്രതാ നിര്‍ദേശം വന്നതോടെ വ്യാജപ്രചരണങ്ങളും സജീവം

Synopsis

കഴിഞ്ഞ മെയ് മാസം സംസ്ഥാനത്താദ്യമായി നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ  കാട്ടുതീ പോലെയാണ് വ്യാജപ്രചരണങ്ങൾ പടർന്നത്.

കോഴിക്കോട്: സംസ്ഥാനത്ത് നിപാ ജാഗ്രത നിർദ്ദേശം നിലവിൽ വന്നതോടെ വ്യാജപ്രചരണങ്ങളും സജീവമായി. കഴിഞ്ഞ മെയില്‍ നിപാ ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോഴും വ്യാപകമായ രീതിയില്‍ വ്യാജപ്രചരണങ്ങളുണ്ടായിരുന്നു. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.  

കഴിഞ്ഞ മെയ് മാസം സംസ്ഥാനത്താദ്യമായി നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ  കാട്ടുതീ പോലെയാണ് വ്യാജപ്രചരണങ്ങൾ പടർന്നത്.വൈറസിനെകുറിച്ചുള്ള അജ്ഞതയാണ് വ്യാജപ്രചരണങ്ങൾക്ക് വേഗം കൂട്ടിയത്.നിപാ ആദ്യം കണ്ടെത്തിയ കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പിക്കട കേന്ദ്രീകരിച്ചായിരുന്നു പ്രചരണങ്ങൾ കൂടുതലും.ഇതോടെ പേരാമ്പ്രയിൽ ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി.പേരാമ്പ്ര മാത്രമല്ല കോഴിക്കോട് ജില്ല തന്നെ മറ്റിടങ്ങളിലുള്ളവർക്ക് പേടിസ്വപ്നമായി.

ഇക്കുറി ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം വന്നതിന് പിന്നാലെ സൂപ്പിക്കട കേന്ദ്രീകരിച്ച് വ്യാജപ്രചരണം വ്യാപകമാണ്. പേരാമ്പ്രയില്‍ വീണ്ടും നിപാ ബാധയുണ്ടാവും എന്ന തരത്തിലാണ് പ്രചരണം തുടരുന്നത്. കോഴിയിറച്ചിയിലൂടെ വൈറസ് പടരുമെന്ന് കാണിച്ച് കോഴിക്കോട് ഡിഎംഒയുടെ വ്യാജസീൽ ഉപയോഗിച്ചുള്ള സർക്കുലർ കഴിഞ്ഞ നിപാ കാലത്ത് പ്രചരിക്കപ്പെട്ടിരുന്നു. പ്രകൃതിചികിത്സകരായ ജേക്കബ് വടക്കുംചേരി,മോഹനൻ വൈദ്യർ എന്നിവർ പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങളെ വെല്ലുവിളിച്ച് പരസ്യമായി രംഗത്തെത്തി. വ്യാജ പ്രചരണങ്ങൾ അതിരുവിട്ടതോടെ സർക്കാർ ഇവര്‍ക്കെതിരെ നിയമനടപടികൾ എടുത്തിരുന്നു. 

50-ലധികം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തെങ്കിലും ഇരുപതോളം പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.വ്യാജപ്രചരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇക്കുറി  ആരോഗ്യവകുപ്പ് നേരിട്ട് ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്യും.പേരാമ്പ്രയിൽ വീടുകൾതോറും കയറിഇറങ്ങി ബോധവത്കരണം നടത്താനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയച്ചിരി മായും മുമ്പേ കോൺ​ഗ്രസിൽ കോളിളക്കം, ദീപ്തിയെ പിന്തുണച്ചത് 4 പേർ മാത്രം; അഭിപ്രായഭിന്നതയില്‍ പുകഞ്ഞ് പാ‍ർട്ടി, കെപിസിസി ഇടപെട്ടേക്കില്ല
ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി