പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീഖ് അൽ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

By Web TeamFirst Published Feb 15, 2019, 9:14 PM IST
Highlights

പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധന റിപ്പോർട്ടിൻറെ അടിസ്ഥാനത്തില്‍ ഖാസ്മിക്കെതിരെ ബലാൽസംഗത്തിന് കേസ് എടുത്തിരുന്നു. പോക്സോക്കു പുറമേയാണ് ബലാൽസംഗത്തിന് കേസ് എടുത്തത്. 

തിരുവനന്തപുരം:  പ്രായപൂ‍ർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധന റിപ്പോർട്ടിൻറെ അടിസ്ഥാനത്തില്‍ ഖാസ്മിക്കെതിരെ ബലാൽസംഗത്തിന് കേസ് എടുത്തിരുന്നു. പോക്സോക്കു പുറമേയാണ് ബലാൽസംഗത്തിന് കേസ് എടുത്തത്.  

ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് കൗണ്‍സിലിംഗ് നൽകിയിരുന്നു. ആദ്യം മൊഴി നൽകാൻ തയ്യാറാവാതിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് പീഡനവിവരം പൊലീസിനോട് സമ്മതിച്ചത്. വൈദ്യപരിശോധക്കുശേഷം  വനിതാ മജിസ്ട്രേറ്റിന് മുന്നിൽ കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.  സ്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇമാം നിർ‍ബന്ധിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി. 

പേപ്പാറ വനത്തിന് സമീപം പെണ്‍കുട്ടിയെ വാഹനത്തിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഷെഫീക്ക് അൽ ഖാസിമിനെതിരായ കേസ്. അസ്വാഭാവികമായി  പെണ്‍കുട്ടിയയും ഇമാനിനെയും കണ്ട തൊഴിലുറുപ്പ് ജോലിക്കു പോയ സ്ത്രീകളാണ് വാഹനം തടഞ്ഞത്. ഭാര്യയാണ് വാഹനത്തിനുള്ളിലെന്നാണ് ഷെഫീക്ക് അൽഖാസ്മി ആദ്യം സ്ത്രീകളോട് പറഞ്ഞത്.

 ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻമാരെ കൊച്ചിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പീഡിപ്പിക്കാനായി പെൺകുട്ടിയെ കൊണ്ടുപോയ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തിയിരുന്നു. 
 

click me!