ലോട്ടറി മേഖല ഗുരുതര പ്രതിസന്ധിയിൽ

Published : Mar 19, 2017, 02:14 AM ISTUpdated : Oct 05, 2018, 01:08 AM IST
ലോട്ടറി മേഖല ഗുരുതര പ്രതിസന്ധിയിൽ

Synopsis

തിരുവനന്തപുരം: ലോട്ടറി മേഖല ഗുരുതര പ്രതിസന്ധിയിൽ. മുന്നറിയിപ്പില്ലാതെ ലോട്ടറി നറുക്കെടുപ്പ് മാറ്റി വെക്കുന്നതും, എഴുത്തു ലോട്ടറികൾ പോലുള്ള  ലോട്ടറി ചൂതാട്ടവുമാണ് തിരിച്ചടിയാവുന്നത്. ചരക്ക് സേവന നികുതി കൂടി ഏർപ്പെടുത്തുന്നതോടെ കേരളത്തിലെ ലോട്ടറി മേഖല തകരുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.

നോട്ട് നിരോധനം സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ലോട്ടറി മേഖല ഇതുവരെ രക്ഷപ്പെട്ടിട്ടില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനൊപ്പം മുൻ കൂട്ടി അറിയിക്കാതെ ലോട്ടറി നറുക്കെടുപ്പ് മാറ്റി വെക്കുന്നതും തൊഴിലാളികൾക്ക് തിരിച്ചടിയാവുന്നു.

ചരക്കു സേവന നികുതി ഏർപ്പെടുത്തുന്നത് കേരളത്തിലെ ലോട്ടറി മേ?ഖലയെ തകർക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ജിഎസ് ടി നടപ്പിലാക്കിയാൽ? പ്രതിവർഷം നാലായിരം കോടി രൂപയുടെ കുറവാണ് ലോട്ടറി വരുമാനത്തിൽ ഉണ്ടാവുക.

കേരളത്തിൽ നാലര ലക്ഷം ലോട്ടറി തൊഴിലാളികൾ ഉണ്ടെന്നാണ് വിവിധ ട്രേഡ് യൂണിയൻ സംഘനകളുടെ കണക്ക്. സർക്കാർ കണക്കുകൾ പ്രാകരം ഇത് രണ്ടര ല്കഷം മാത്രമേ വരു. ലൈസൻസിംഗ് ഏർപ്പെടുത്താത്തത് മൂലം അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ഏജൻസികളാണ് ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ കണക്കിനു പുറത്ത് നിൽക്കുന്നത്. കുറ്റമറ്റ ലൈസൻസിംഗ് സംവിധാനം ഏർപ്പെടുത്താത്തതും ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് തിരിച്ചടിയാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം
`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്