
കോട്ടയം: ഇന്ന് നടന്ന എംജി യൂണിവേഴ്‌സിറ്റി പഞ്ചവത്സര എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ ഭരണഘടന അടിസ്ഥാനമാക്കിയ ചോദ്യപേപ്പറിലാണ് വിചിത്രമായ ചോദ്യമുള്ളത്. അബോളിഷന്‍ ഓഫ് ലൗ ജിഹാദ് ആക്റ്റ് എന്ന സാങ്കല്‍പിക നിയമത്തെ അടിസ്ഥാനമാക്കി പ്രണയവിവാഹത്തിന് തീര്‍പ്പുണ്ടാക്കാനാണ് ചോദ്യപേപ്പര്‍ ആവശ്യപ്പെടുന്നത്. കര്‍ണ്ണാടകക്കാരും വ്യത്യസ്ത മതക്കാരായ എക്‌സ് എന്ന 21 വയസുകാരനായ യുവാവും വൈ എന്ന 18 കാരിയായ യുവതിയും പ്രണയിക്കുകയും പിന്നീട് വിവാഹിതരാകുകയും ചെയ്യുന്നു. വിവാഹശേഷം എക്‌സ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നു. മൂന്നംഗ ബഞ്ചിന് മുന്നിലെത്തുന്ന ഈ കേസ് 2010 ല്‍ പാര്‍ലമെന്റ് നിയമമാക്കിയ അബോളിഷന്‍ ഓഫ് ലൗ ജിഹാദ് എന്ന സാങ്കല്‍പിക നിയമത്തെ അടിസ്ഥാനപ്പെടുത്തി തീര്‍പ്പ് കല്‍പ്പിക്കാനാണ് ചോദ്യം ആവശ്യപ്പെടുന്നത്.
ഈ ചോദ്യമാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ഒരു പ്രത്യക മതത്തെ എതിര്‍ത്ത് എഴുതാനായി കുട്ടികളെ പ്രയരിപ്പിക്കുന്ന ചോദ്യമാണിതെന്നും കുട്ടികള്‍ക്കിടയില്‍ മതവികാരം പ്രണപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. പ്രത്യകിച്ച് ലൗ ജിഹാദ് വിവാഹങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നും ഇത് എതിര്‍ക്കപ്പെടേണ്ടതാണെന്ന തരത്തില്‍ രാഷ്ട്രീയ ലാഭത്തിനായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇത്തരം ചോദ്യങ്ങള്‍ എന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam