കേരള-കർണാടക തീരത്ത് ന്യൂന മർദ്ദം; കനത്ത കാറ്റിന് സാധ്യത

By Web DeskFirst Published May 27, 2018, 3:58 PM IST
Highlights
  • മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം
     

തിരുവനന്തപുരം: കേരള-കർണാടക തീരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂന മർദ്ദം രൂപപ്പട്ടതിനാല്‍  തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക്  ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ തെക്ക് പടിഞ്ഞാറ് നിന്ന് പടിഞ്ഞാറേക്ക് 35 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് 55 കിലോമീറ്റർ വേഗത്തിൽ വരെ വീശാൻ സാധ്യതയുണ്ട്. 

കർണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറ് നിന്നും തെക്ക് കിഴക്കും, കിഴക്ക് നിന്ന് പടിഞ്ഞാറേക്കും 35 മുതൽ 45 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്‍റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേരള-കർണാടക തീരങ്ങളിലും ലക്ഷദീപ്പ്- കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

click me!