
അഹമ്മദാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉണ്ടായതിനാലാണ് ലുഫ്താൻസ വിമാനം തിരിച്ചുവിട്ടതെന്ന് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയാണ് വിമാനത്താവളത്തിൽ ഈ വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചത്. വിമാനത്തിന്റെ സുരക്ഷയെ കരുതി തിരിച്ചുപോകാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് ഹൈദരാബാദ് വിമാനത്താവള അധികൃതർ പറയുന്നു. അതല്ലെങ്കിൽ തൊട്ടടുത്ത വിമാനത്താവളത്തിൽ എത്തി പരിശോധന നടത്താനും നിർദ്ദേശിച്ചു. നേരത്തെ വിമാനത്തിന് ഹൈദരാബാദിൽ ലാൻഡിങ് നടത്താൻ അനുമതി കിട്ടിയില്ലെന്ന് ലുഫ്താൻസ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനമാണ്(LH752) ഞായറാഴ്ച യാത്ര റദ്ദാക്കി തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് പറന്നത്. വിമാനം തിരിച്ചിറങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടേക്ക് ഓഫ് ചെയ്ത് അധികം വൈകാതെ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം തിരികെ ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങിയതായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിന് (എടിസി) വിവരം ലഭിക്കുകയായിരുന്നു. ചില യാത്രക്കാർക്ക് ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ലുഫ്താൻസ പിന്നീട് വ്യക്തമാക്കി. ഡ്രീംലൈനർ വിമാനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന നിരീക്ഷണങ്ങൾക്കിടയിലാണ് ഈ സംഭവം. അഹമ്മദാബാദിൽ 270-ൽ അധികം പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് ശേഷം, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം ബോയിംഗ് 787 വിമാനങ്ങളിൽ നിലവിൽ സുരക്ഷാ പരിശോധനകൾ നടന്നുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam