ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും; പരിഭ്രാന്തിയിലായി യാത്രക്കാര്‍

Published : Jun 16, 2025, 10:41 AM ISTUpdated : Jun 16, 2025, 10:44 AM IST
saudi airlines

Synopsis

വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്

ദില്ലി: ഹജ്ജ് യാത്രക്കാരുമായി എത്തിയ സൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ഹജ്ജ് യാത്ര കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്നവരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലഖ്‍നൗ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയര്‍ന്നത്. 

ഉടനെ തന്നെ വിമാനം അടിയന്തരമായി നിര്‍ത്തിയശേഷം യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്  തീ ഉടനെ കെടുത്തിയതിനാൽ അപകടമൊഴിവായി. ഇന്നലെ രാത്രി 10.45നാണ് ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെട്ടത്. ലഖ്‍നൗവിലെ വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആറരയക്ക് ലാന്‍ഡ് ചെയ്യുമ്പോഴാണ് സംഭവം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.  250 ഹജ്ജ് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഡ്രൈവർമാർ
ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി