
യുഎഇ: രാജ്യത്ത് 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള യുഎഇയുടെ തീരുമാനം സ്വാഗതം ചെയ്ത്, വ്യവസായി എംഎ യൂസഫലി. താമസ, വിസ നിയമ ഭേദഗതി, നിക്ഷേപ രംഗത്തും വാണിജ്യ വ്യവസായ രംഗങ്ങളിലും മികച്ച സാധ്യതകളൊരുക്കുമെന്നും യൂസഫലി ദുബായില്‍ പറഞ്ഞു.
താമസ വിസാ നിയമത്തിലെ ഭേദഗതി യുഎഇയില്‍ ഏറെ വിദേശനിക്ഷേപത്തിനും തൊഴില്‍ അവസരങ്ങളുടെ വര്‍ധനയ്ക്കും വഴിവെക്കുമെന്ന് എംഎ യൂസഫലി പറഞ്ഞു. ലോകത്തിലെ മുന്‍നിര കമ്പനികള്‍ നിക്ഷേപവുമായി യുഎഇയിലേക്കെത്തുന്നത് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ജോലി സാധ്യതകളാണ് തുറക്കുന്നത്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും ദീര്‍ഘകാല താമസാനുമതിയുമെല്ലാം എല്ലാ മേഖലയിലും ഉണര്‍വുണ്ടാക്കും. യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കഴിയുന്നരീതിയില്‍ വ്യവസായവും നിക്ഷേപവും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വന്‍കിട നിക്ഷേപകര്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാനുള്ള വിമുഖത ഇനിയും പൂര്‍ണമായും മാറിയിട്ടില്ല. എന്നാല്‍ നോക്കുകൂലി ഇല്ലാതാക്കിയതടക്കമുളള സര്‍ക്കാര്‍ നടപടികള്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത റംസാന് മുമ്പ് വിവിധ രാജ്യങ്ങളിലായി ലുലു ഗ്രൂപ്പ് പത്ത് ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കും. 2025 ആവുമ്പോഴേക്കും ഇന്ത്യയിലെ വന്‍ നഗരങ്ങളിലെല്ലാം ലുലുവിന്റെ സാന്നിധ്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam