
ജയ്പൂര്‍: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജസ്ഥാനിലെ മാത്രം കാര്യമല്ലെന്നും ലോകത്ത് മുഴുവന്‍ സംഭവിക്കുന്നതാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. പശുക്കടത്തിന്‍റെ പേരില്‍ ആല്‍വാറില്‍ രക്ബര്‍ ഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അര്‍ദ്ധരാത്രി 12 മണിയ്ക്ക് രാജസ്ഥാനിലെ ഏതെങ്കിലും കുഗ്രാമത്തില്‍ ഇത്തരത്തിലെന്തെങ്കിലും സംഭവിക്കുമെന്ന് നേരത്തേ അറിയാന്‍ താന്‍ ദൈവമല്ലെന്നും വസുന്ധര പറഞ്ഞു. ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ ജൂലൈ 20നാണ് രക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടത്.
അൽവാറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിന് ഇരയായ റക്ബര്‍ ഖാൻ മരിച്ചത് പൊലീസ് കസ്റ്റഡിയിലെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി സമ്മതിച്ചിരുന്നു. സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റി . നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.
അതേ സമയം ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജയുടെ പേര് പറഞ്ഞായിരുന്നു ആക്രമണം എന്ന് രക്ബർ ഖാനൊപ്പമുണ്ടായിരുന്ന അസ്ലം മൊഴി നൽകി. എംഎൽഎ ഞങ്ങൾക്കൊപ്പമുണ്ട്. ആർക്കും ഒന്നും ചെയ്യാനാവില്ല. രക്ബർ ഖാനെ തീയിടൂ. ഇങ്ങനെ ആൾക്കൂട്ടം വിളിച്ചുപറഞ്ഞു എന്നാണ് മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam