മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ, ദിവസം മുഴുവന്‍ വീട്ടിനുള്ളില്‍ ചെലവഴിച്ച് മന്ത്രി

Published : Oct 15, 2018, 07:16 AM ISTUpdated : Oct 15, 2018, 07:17 AM IST
മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ, ദിവസം മുഴുവന്‍ വീട്ടിനുള്ളില്‍ ചെലവഴിച്ച് മന്ത്രി

Synopsis

രാവിലെ ദില്ലി വിമാനത്താവളത്തില്‍ എത്തിയപ്പോഴും ഇക്കാര്യത്തില്‍ പിന്നെ പ്രസ്താവന നടത്തുമെന്ന വാചകത്തില്‍ പ്രതികരണം ഒതുങ്ങി. നേരെ തീന്മടര്‍ത്തി ലൈനിലെ ഒമ്പതാം നമ്പര്‍ വസതിയിലേക്ക് പോയ എം.ജെ അക്ബറിനായി മാധ്യമപ്രവര്‍ത്തകരും വസതിക്ക് മുന്നില്‍ അണിനിരന്നു. പ്രധാനമന്ത്രിക്ക് ഈ മെയിലില്‍ രാജിക്കത്ത് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ദില്ലി: വിദേശത്ത് നിന്ന് മടങ്ങി എത്തിയ മന്ത്രി എം.ജെ അക്ബര്‍, മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ ദിവസം മുഴുവന്‍ ഔദ്യോഗിക വസതിയില്‍ തന്നെ തങ്ങി. ആരോപണങ്ങള്‍ നിഷേധിച്ച് വൈകിട്ട് വാര്‍ത്താ ഏജന്‍സി മുഖേന പ്രസ്താവന ഇറക്കിയപ്പോഴും മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ അക്ബര്‍ തയ്യാറായില്ല. അഭിഭാഷകര്‍ മാത്രമാണ് അദ്ദേഹത്തെ കാണാന്‍ വസതിയിലെത്തിയത്. 

വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ ഉയര്‍ന്ന്  ഒരാഴ്ച കഴിഞ്ഞിട്ടും വിദേശത്തായിരുന്ന എം.ജെ അക്ബര്‍ ഒരു വാക്ക് പോലും പ്രതികരിച്ചിരുന്നില്ല.രാവിലെ ദില്ലി വിമാനത്താവളത്തില്‍ എത്തിയപ്പോഴും ഇക്കാര്യത്തില്‍ പിന്നെ പ്രസ്താവന നടത്തുമെന്ന വാചകത്തില്‍ പ്രതികരണം ഒതുങ്ങി. നേരെ തീന്മടര്‍ത്തി ലൈനിലെ ഒമ്പതാം നമ്പര്‍ വസതിയിലേക്ക് പോയ എം.ജെ അക്ബറിനായി മാധ്യമപ്രവര്‍ത്തകരും വസതിക്ക് മുന്നില്‍ അണിനിരന്നു. പ്രധാനമന്ത്രിക്ക് ഈ മെയിലില്‍ രാജിക്കത്ത് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

പക്ഷെ ഔദ്യോഗികമയ ഒരു പ്രതികരണവും നല്‍കാന്‍ തയ്യാറാകാതെ അക്ബര്‍ വീട്ടിനുള്ളില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടെ പല തവണ വീട്ടിനുള്ളില്‍ നിന്നും അക്ബര്‍ മുറ്റത്തേക്കിറങ്ങി. മുന്‍വശത്തെ ഗേറ്റിന് മുന്നില്‍ നിന്ന് ക്യാമറകള്‍ തുരുതുരെ മിന്നിയിട്ടും ഒരു കുലുക്കവുമില്ലാതെ അകത്തേക്ക്. ആരോപണങ്ങള്‍ നിഷേധിച്ച് വൈകിട്ട് നാല് മണിയോടെ പ്രസ്താവനയെത്തി. ഇതിന് ശേഷം പഴ്സനല്‍ സ്റ്റാഫിലെ ചിലര്‍ പല തവണ മാധ്യമപ്രവര്‍ത്തകര്‍ നില്ക്കുന്നിടത്തേക്ക് എത്തി. ഇതോടെ മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്ന സംശയങ്ങള്‍ ഉയര്‍ന്നെങ്കിലും അതുണ്ടായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം