
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തില്‍ വികാരാധീനനായി മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍. അവസാനായി ഒന്ന് അപ്പാ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചുകൊണ്ട് സ്റ്റാലിനെഴുതിയ വരികള്‍ ആരെയും ഈറനണിയിക്കും.
'അപ്പാ, അപ്പാ എന്ന് വിളിക്കുന്നതിന് പകരം കാലങ്ങളായി തലൈവരേ തലൈവരേ എന്ന് ആണ് വിളിച്ചത്. ഒരിക്കല്‍ ഒന്ന് അപ്പാ എന്ന് വിളിച്ചോട്ടോ തലൈവരേ' സ്റ്റാലിന്‍ കുറിച്ചു. എപ്പോള്‍ പുറത്തുപോകുമ്പോളും താന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് പറയാറുള്ള അദ്ദേഹം ഇത്തവണ മാത്രം യാത്ര എങ്ങോട്ടാണെന്ന് പറയാഞ്ഞതെന്തേ എന്നും സ്റ്റാലിന്‍ ചോദിക്കുന്നു.
''33 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്‍റെ ശവക്കല്ലറയില്‍ എഴുതേണ്ടതെന്തെന്ന് അങ്ങ് പറഞ്ഞിരുന്നു. 'വിശ്രമമില്ലാതെ തൊഴിലെടുത്തവന്‍ ഇവിടെ വിശ്രമിക്കുന്നു' ; തമിഴ് ജനതയ്ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടിയാണ് മടങ്ങുന്നതെന്ന സംതൃപ്തിയിലാണോ അങ്ങ് '' സ്റ്റാലിന്‍ എഴുതിയ വരികള്‍ അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു.
ഓഗസ്റ്റ് 7ന് ആറ് മണിയോടെയായിരുന്നു അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ അന്ത്യം. ദിവസങ്ങളായി കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam