വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് റോഡ് പണിയെടുപ്പിച്ചെന്ന് പരാതി

Published : Aug 08, 2018, 09:49 AM IST
വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് റോഡ് പണിയെടുപ്പിച്ചെന്ന് പരാതി

Synopsis

കുഴിയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ സ്കൂള്‍ അധികൃതര്‍ മര്‍ദ്ദിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു

ദില്ലി: സ്കൂള്‍ യൂണിഫോമില്‍ എത്തി റോഡിലെ കുഴിയടയ്ക്കുന്ന  വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹരിയാനയിലെ മഹേന്ദ്രഗറിലുള്ള സര്‍ക്കാര്‍ സ്കൂളിന് മുമ്പിലെ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ കുഴിയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ സ്കൂള്‍ അധികൃതര്‍ മര്‍ദ്ദിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പഠിക്കാനോ അതോ മറ്റുള്ളവര്‍ക്ക് വേണ്ടി പണിയെടുക്കാനോ കുട്ടികള്‍ എത്തിയതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. കുട്ടികളെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചതില്‍ അന്വേഷണം നടത്തുമെന്ന്  വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയുടെ 12 വർഷം, ബിജെപി ഭരണം ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉണ്ടാക്കിയ ക്ഷതം വലുതെന്ന് സോണിയ ഗാന്ധി; 1975 മറന്നോയെന്ന് ബിജെപി
കേന്ദ്ര-സംസ്ഥാന ബന്ധം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ പിരിച്ചുവിട്ട് വിജയ് സർക്കാർ; വിമർശനവുമായി കോൺഗ്രസ്