കാവേരി ആശുപത്രി പരിസരത്ത് സംഘര്‍ഷം

Published : Jul 29, 2018, 11:08 PM ISTUpdated : Jul 30, 2018, 12:16 PM IST
കാവേരി ആശുപത്രി പരിസരത്ത് സംഘര്‍ഷം

Synopsis

എം കരുണാനിധി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിക്ക് മുന്നില്‍ നേരിയ സംഘര്‍ഷം. ആശുപത്രിയിലെത്തിയ ഡിഎംകെ നേതാക്കള്‍ക്ക് തിരികെ പോകാന്‍ വഴിയൊരുക്കുന്നതിനിടെയാണ് പൊലിസും ഡിഎംകെ പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിക്ക് മുന്നില്‍ നേരിയ സംഘര്‍ഷം. ആശുപത്രിയിലെത്തിയ ഡിഎംകെ നേതാക്കള്‍ക്ക് തിരികെ പോകാന്‍ വഴിയൊരുക്കുന്നതിനിടെയാണ് പൊലിസും ഡിഎംകെ പ്രവര്‍ത്തരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ആയിരത്തിലധികം പൊലിസുകാരെയാണ് കാവേരി ആശുപത്രി പരിസരത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

അതേസമയം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നുള്ള വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നത്. മരുന്നുകളുടെയും യന്ത്രങ്ങളുടെയും പിന്തുണയോടെ കരുണാനിധിയുടെ നില മെച്ചപ്പെടുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. മെഡിക്കല്‍ സംഘം നിരീക്ഷണം തുടരുകയാണ്. കരുണാനിധിയുടെ മക്കളും ചെറുമക്കളുമടക്കമുള്ള അടുക്കമുള്ള കുടുംബാഗംങ്ങള്‍ ചെന്നൈയിലെ ആശുപത്രിയിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുവതിയെ ഓടുന്ന വാനിലേക്ക് വലിച്ച് കയറ്റി കൂട്ട ബലാത്സംഗം ചെയ്തു, റോഡിലേക്ക് വലിച്ചെറിഞ്ഞു; ഫരീദാബാദിൽ 2 പേർ കസ്റ്റഡിയിൽ
'മതപരിവർത്തനം നടത്തിയിട്ടില്ല, ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ല'; ഫാദർ സുധീർ