എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാർട്ടി സിപിഎമ്മെന്ന് എം മുകുന്ദന്‍

By Web DeskFirst Published Jan 23, 2017, 3:57 PM IST
Highlights

അസഹിഷ്ണുത സാംസ്കാരിക  രംഗത്ത് ചർച്ചയായിരിക്കെ സിപിഎമ്മിനെ പിന്തുണച്ച് സാഹിത്യകാരൻ എം മുകുന്ദൻ. ഇന്ത്യയിൽ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാർട്ടി സിപിഎം ആണെന്ന് മുകുന്ദൻ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷമുള്ളതുകൊണ്ട് എഴുത്തുകാർ സുരക്ഷിതാരാണെന്നും മുകുന്ദൻ അഭിപ്രായപ്പെട്ടു.

ഇഎംഎസിന്റെ ജീവിതവും ചിന്തകളും പ്രതിപാദിക്കുന്ന കേശവന്റെ വിലാപങ്ങൾ എന്ന നോവലിന്റ പഠനങ്ങളുടെ  പ്രകാശന ചടങ്ങാണ് ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള  നിലാപാടുകൾ പറയാൻ മുകുന്ദൻ വേദിയാക്കിയത്. കലാകാരൻമാർക്കെതിരെ അസഹിഷ്ണുത വർദ്ധിക്കുകയും  അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന ആശങ്ക സാംസ്കാരിക ലോകത്ത് ഉയരുമ്പോഴാണ് സിപിഎമ്മിനെ പരസ്യമായി പിന്തുണച്ച് മുകുന്ദന രംഗത്തെത്തിയത്.

കേശവിന്റെ വിലാപങ്ങൾ എഴുതുമ്പോൾ ആശങ്കകൾ ഉയർന്നിരുന്നെന്നും എന്നാൽ ഇടതുപക്ഷത്തിലുള്ള വിശ്വാസവും ഇഎംഎസ്സിനോടുള്ള ആദരവുമാണ് എഴുത്തിന് പ്രേരണയായതെന്നും എം മുകുന്ദന്‍ പറഞ്ഞു.

നോവൽ പഠനങ്ങളുടെ പ്രകാശനം  മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു.

 

click me!