എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്

By Web TeamFirst Published Nov 1, 2018, 1:06 PM IST
Highlights

2018ലെ എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

 

തിരുവനന്തപുരം: 2018ലെ എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സംസ്ഥാന സർക്കാർ സാഹിത്യ മേഖലയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഇത്. 

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ ചെയർമാനും, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കവി കെ സച്ചിദാനന്ദൻ, സാഹിത്യകാരന്മാരായ ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവർ അടങ്ങുന്ന ജൂറി ആണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
 

click me!