
തിരുവനന്തപുരം: ഒളിപ്പോര് നടത്തുന്നവരെ വെടിവെച്ചുകൊല്ലുന്ന സര്‍ക്കാര്‍ നയം ശരിയല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയവുമല്ല.അതുകൊണ്ടാണ് മാവോയിസ്റ്റുകളെ വധിച്ച കേസില്‍ സര്‍ക്കാര്‍ മജിസ്‍ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചതെന്നും എം എ ബേബി തിരുവനന്തപുരത്ത് പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സംബന്ധിച്ച തീരുമാനം ബാഹ്യ സ്വാധീനങ്ങളില്‍ പെട്ടാകരുതെന്നും എംഎ ബേബി പറഞ്ഞു. അതിരപ്പിള്ളിയില്‍ ശാസ്‌ത്രീയ നിലപാടാണ് സ്വീകരിക്കേണ്ടത്. പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാകണം തീരുമാനമെന്നും എം എ ബേബി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam