
ദില്ലി: വിദ്യാർത്ഥിനികൾക്കൊപ്പം നൃത്തം ചെയ്ത് കൈയ്യടി നേടുന്ന കോൺഗ്രസ് നേതാവാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. മഹാരാഷ്ട്രയിലെ ബാന്ദ്ര ലോകസഭയിൽനിന്നുള്ള എംപി മധൂക്കർ കുക്ഡെയാണ് വിദ്യാർത്ഥിനികൾക്കൊപ്പം ചുവടുവച്ച് കൈയ്യടി നേടുന്നത്. ബാന്ദ്രയിലെ ഒരു സ്കൂളിലെ പരിപാടിയിക്കിടയിലാണ് സംഭവം.
ബോളിവുഡ് താരം രൺവീർ സിംഗ് നായകനായെത്തിയ ചിത്രം സിംമ്പയിലെ അങ്ക് മാരെ എന്ന് ഗാനത്തിനാണ് 60കാരനായ മധൂക്കർ ചുവടുവയ്ക്കുന്നത്. പാട്ടിനൊപ്പം രസകരമായ ചുവടുകൾവച്ച് തനത് ശൈലിയിൽ വളരെ ഊർജ്ജസ്വലനായാണ് മധൂക്കർ നൃത്തം ചെയ്യുന്നത്.
വാർത്താ ഏജൻസിയായ എ എൻ ഐ ആണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. മധൂക്കറിന്റെ ഡാൻസ് കണ്ട് കുട്ടികൾ ആർത്തുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam