ക്ഷേത്രം പണിയും, എതിർത്താൽ കൈയും കാലും വെട്ടും, ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി; വീഡിയോ

Published : Jan 07, 2019, 03:38 PM ISTUpdated : Jan 07, 2019, 04:50 PM IST
ക്ഷേത്രം പണിയും, എതിർത്താൽ കൈയും കാലും വെട്ടും, ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി; വീഡിയോ

Synopsis

'അവർ ഇവിടെ ആചാരാനുഷ്ഠാനങ്ങൾ നടത്തും ആർക്കും അത് തടയാൻ സാധിക്കില്ല. തടഞ്ഞാൽ അവരുടെ കൈയ്യും കാലും ഞാൻ വെട്ടിയെടുക്കും. നിനക്ക് പറഞ്ഞത് മനസ്സിലായോ'-എന്നാണ് എം എൽ എയുടെ ഭീക്ഷണിയെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

ബംഗളൂരു: ഫോറസ്റ്റ് ഓഫീസറെ ഭീഷണിപ്പെടുത്തി കോൺ​ഗ്രസ് എം എൽ എ. കർണ്ണാടകയിലെ ശിവമോഗ്ഗയിലെ എം എൽ എ ആയ ബി കെ സങ്കമേശ്വരയാണ് ഓഫീസർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. വനപ്രദേശത്ത് ക്ഷേത്രം പണിയുന്നത് ഉദ്യോ​ഗസ്ഥൻ എതിർത്തതാണ് എം എൽ എയെ ചൊടിപ്പിച്ചത്. സങ്കമേശ്വര ഉദ്യോ​ഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

''അവർ ഇവിടെ ആചാരാനുഷ്ഠാനങ്ങൾ നടത്തും ആർക്കും അത് തടയാൻ സാധിക്കില്ല. തടഞ്ഞാൽ അവരുടെ കൈയും കാലും ഞാൻ വെട്ടിയെടുക്കും. നിനക്ക് പറഞ്ഞത് മനസ്സിലായോ ''-എന്നാണ് എം എൽ എയുടെ ഭീഷണിയെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്ത് ക്ഷേത്രം പണിയുന്നതിനായി കഴിഞ്ഞ വർഷം ഡിസംബർ 31ന് നാട്ടുകാർ തറക്കല്ലിട്ടു. എന്നാൽ ഇത് വനപ്രദേശമാണെന്നും ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും  ഫോറസ്റ്റ് ഉദ്യോ​ഗസ്ഥൻ നിലപാടെടുക്കുകയായിരുന്നു.

ഇതോടെ ക്ഷേത്ര നിർമ്മാണം അനിശ്ചിതത്വത്തിലാകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോൺ​ഗ്രസ് എം എൽ എ രം​ഗത്തെത്തിയത്. പാർട്ടി പ്രവർത്തകർ തന്നെ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല
വൻ നഗരത്തിൽ ഇരുനില വീട്, വീടിന്റെ പേര് 'പാനീപൂരി നിലയ', സമൂഹമാധ്യമങ്ങളിൽ വൈറലായി ബെംഗളൂരുവിലെ വഴിയോര കച്ചവടക്കാരൻ