വരള്‍ച്ച കാണാനെത്തിയ ജലവിഭവ മന്ത്രി സെല്‍ഫിയെടുത്തു ഫേസ്ബുക്കിലിട്ടു; മഹാരാഷ്ട്രയില്‍ വിവാദം കൊഴുക്കുന്നു

Published : Apr 18, 2016, 06:56 AM ISTUpdated : Oct 04, 2018, 11:41 PM IST
വരള്‍ച്ച കാണാനെത്തിയ ജലവിഭവ മന്ത്രി സെല്‍ഫിയെടുത്തു ഫേസ്ബുക്കിലിട്ടു; മഹാരാഷ്ട്രയില്‍ വിവാദം കൊഴുക്കുന്നു

Synopsis

മുംബൈ: വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തവെ സെല്‍ഫിയെടുത്തു ട്വിറ്ററിലും ഫേസ്ബുക്കിലുമിട്ട മഹാരാഷ്ട്ര ജലവിഭവ വകുപ്പു മന്ത്രി പങ്കജ മുണ്ടെ വിവാദത്തില്‍. കടുത്ത വരള്‍ച്ച നേരിടുന്ന  മറാത്ത്‌വാഡയിലെ സ്വന്തം മണ്ഡലമായ ബീഡിലും ജലക്ഷാമം രൂക്ഷമായ ലാത്തൂരിലും സന്ദര്‍ശനം നടത്തിയ മന്ത്രി, വിവിധ പോസിലുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ജലവിഭവം, ഗ്രാമവികസനം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായ പങ്കജ മുണ്ടെ വരള്‍ച്ചാ ഭൂമിയിലെത്തിയപ്പോള്‍ ദൗത്യം മറന്നെന്നാണ് ഉയരുന്ന ആരോപണം. കര്‍ഷകരുടെ പ്രശ്‌നം കേള്‍ക്കുന്നതിനു പകരം മന്ത്രി സെല്‍ഫിയെടുത്ത് ഉല്ലസിക്കുകയായിരുന്നു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

നേരത്തേ മന്ത്രി ഏക്‌നാഥ് ഗഡ്‌സെയ്ക്ക് ലാത്തൂരിലെത്താന്‍ ഹെലിപ്പാഡ് ഒരുക്കുന്നതിന്റെ ഭാഗമായി 10000 ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തതു വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളത്ത് യുവാവിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പിടിയിൽ
ജമ്മു കശ്മീരിൽ വൻ വാഹനാപകടം; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം, നിരവധി പേര്‍ക്ക് പരിക്ക്