നിനോമാത്യുവിനെ ശിക്ഷ വാങ്ങികൊടുത്തത് സ്വന്തം പിതാവിന്‍റെ സത്യസന്ധത

By Web DeskFirst Published Apr 18, 2016, 5:00 AM IST
Highlights

നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനപ്പിക്കരുത്. ഒരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്കറിയം. നീ ഈ തെറ്റ് തിരുത്തണം. പള്ളിയില്‍ പോയി കുമ്പസരിക്കണം. അച്ഛനെ കണ്ട് കൗണ്‍സിസംഗിന് വിധേയനാകണം. തെറ്റുകള്‍ തിരുത്തണം., പ്രൊഫ. ടി.ജെ.മാത്യു മകന്‍ നിനോമാത്യുവിന് നല്‍കിയ കത്തിലെ വരുകയാണിത്. 

അച്ഛനോട് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മകന് അച്ഛന്‍ നല്‍കിയ കുറിപ്പായിരുന്നു തെളിവെടുപ്പ് സമയത്ത് പൊലീസിന് ലഭിച്ചിരുന്നു. അനുശാന്തിക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ച്  ടി.ജെ.മാത്യുവിന്റെ പേരിലസെടുത്ത ഫോണില്‍ നിന്നാണ്. ഇത് കോടതിയില്‍ സ്ഥരീകരിക്കാന്‍ പ്രോസിക്യൂഷന്‍ മാത്യവിനെ 43 സാക്ഷിയാക്കിയിരുന്നു. 
സത്യസന്ധനായ ആ അധ്യാപകന്‍ കോടതിയില്‍ കൂറുമാറിയില്ല. തന്റെ പേരിലുള്ള ഫോണ്‍ നമ്പര്‍ മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നല്‍കിയത് ഗൂഡാലോചന തെളിയിക്കുന്നതില്‍ നിര്‍ണകയമായി. മകനെഴുതിയ മറ്റൊകു കത്തും മാത്യു ഹാജരാക്കിയിരുന്നു. ഇതും രേഖകയായി കോടതി സ്വീകരിച്ചു. സത്യമാത്രം പറയാനും പ്രവര്‍ത്തിക്കാനും

വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച അധ്യപകന്‍ ടി.ജെ.മാത്യു, ഒരു അച്ഛന്റെ  ജീവനത്തിന്റെ നിര്‍ണായക നിമിഷത്തിലും ആ സത്യസന്ധത കൈവിടാന്‍ തയ്യാറായില്ല

click me!