സ്റ്റാ​ർ​ട്ട് അ​പ്പ് വി​ദ​ഗ്ധ​ൻ മഹേ​ഷ് മൂ​ർ​ത്തി പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

Published : Feb 10, 2018, 07:06 AM ISTUpdated : Oct 04, 2018, 06:55 PM IST
സ്റ്റാ​ർ​ട്ട് അ​പ്പ് വി​ദ​ഗ്ധ​ൻ മഹേ​ഷ് മൂ​ർ​ത്തി പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ

Synopsis

 
ദില്ല: പ്ര​മു​ഖ നി​ക്ഷേ​പ​ക​നും സ്റ്റാ​ർ​ട്ട് അ​പ്പ് വി​ദ​ഗ്ധ​നു​മാ​യ മ​ഹേ​ഷ് മൂ​ർ​ത്തി ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. ദില്ലി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് മൂ​ർ​ത്തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 25നാ​ണ് യു​വ​തി മൂ​ർ​ത്തി​ക്കെ​തി​രെ പൊലീ​സി​ലും ദില്ലി വ​നി​താ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യ​ത്. 

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വാ​ട്സാ​പ്പ് വ​ഴി മ​ഹേ​ഷ് മൂ​ർ​ത്തി ലൈം​ഗി​ക അ​വ​ഹേ​ള​നം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. പി​ന്നീ​ട് ഇ​തി​ന്‍റെ പേ​രി​ൽ മൂ​ർ​ത്തി ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും വ​നി​താ ക​മ്മീ​ഷ​ൻ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന നി​യ​മ പ്ര​കാ​ര​വും ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് മൂ​ർ​ത്തി​ക്കെ​തി​രെ കേ​സ് എ​ടു​ത്തെ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഷെ​യ​ർ മാ​ർ​ക്ക​റ്റ്, പ​ര​സ്യം എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​നാ​ണ് 52കാ​ര​നാ​യ മ​ഹേ​ഷ് മൂ​ർ​ത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'