കോൺ​ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ; ബിജെപി അധ്യക്ഷനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു

Published : Feb 21, 2026, 12:46 PM ISTUpdated : Feb 21, 2026, 08:31 PM IST
r resmi

Synopsis

തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് ആ പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രശ്മി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആർ രശ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ ചില നേതാക്കളിൽ നിന്നുണ്ടായ തിക്താനുഭവങ്ങളെ തുടർന്നാണ് പാർട്ടി വിടുന്നതെന്ന് രശ്മി പറഞ്ഞു. ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിനും കൊട്ടാരക്കരയിലെ സ്ഥാനാർത്ഥി ചർച്ചകൾക്കും പിന്നാലെയാണ് രശ്മി കോൺഗ്രസ് വിട്ടത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി രശ്മി മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ വഴിമുട്ടുമോ? സ്വയരക്ഷക്കെന്ന് അമേരിക്കയുടെ വിശദീകരണം; ഇറാനിൽ വീണ്ടും ആക്രമണം നടത്തി
തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസെടുത്തേക്കും