സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചാണ് സേന എത്തിയത്; യോജിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നു; മേജർ ജനറൽ

By Web TeamFirst Published Aug 19, 2018, 8:31 PM IST
Highlights

1500-ഓളം കരസേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഫലപ്രദമായി നടക്കുന്നുണ്ട്. നിയന്ത്രണം പൂർണമായി സൈന്യത്തിന് വിട്ടു നൽകണമെന്ന ആവശ്യത്തിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം നേരിടുന്ന മഹാപ്രളയത്തില്‍ സൈന്യത്തിന്‍റെതടക്കമുള്ള രക്ഷാപ്രവര്‍ത്തനത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെയുള്ള രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനും മേജർ ജനറൽ സൻജീവ്‌ നരേനും വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.

സംസ്ഥാനവുമായി സൈന്യം യോജിച്ച് പ്രവർത്തിക്കുകയെന്നതാണ് നിയമം. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചാണ് സേന എത്തിയതെന്നും എല്ലാവരുമായും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മേജർ ജനറൽ സൻജീവ്‌ നരേന്‍ വ്യക്തമാക്കി.

മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

1500-ഓളം കരസേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഫലപ്രദമായി നടക്കുന്നുണ്ട്. നിയന്ത്രണം പൂർണമായി സൈന്യത്തിന് വിട്ടു നൽകണമെന്ന ആവശ്യത്തിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

click me!