ഗാന്ധിയുടെ 'സ്വദേശി' ക്ക് സമാനമാണ് മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ'യെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

Published : Oct 03, 2018, 11:31 AM ISTUpdated : Oct 03, 2018, 09:31 PM IST
ഗാന്ധിയുടെ 'സ്വദേശി' ക്ക് സമാനമാണ് മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ'യെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

Synopsis

രാജ്യത്തിന്‍റെ ശുചിത്വത്തിന് പ്രാധാന്യം കല്‍പ്പിച്ച് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി ചൂലെടുത്തപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കളിയാക്കി. എന്നാല്‍ ഇന്ന് രാജ്യം മൊത്തം ശുചിത്വ ഭാരത മിഷനില്‍ പങ്കാളിയാകുന്നു. സ്വാതന്ത്ര്യ സമരകാലത്തെ മഹാത്മാഗാന്ധിയുടെ മഹത് വചനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്

അഹമ്മദാബാദ്: നരേന്ദ്ര മോദിയെ മഹാത്മാഗാന്ധിയോട് താരതമ്യംചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദിയേ ഗാന്ധിയോട് വിജയ് റുപാനി താരതമ്യം ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് 'സ്വദേശി' ഗാന്ധി പ്രചരിപ്പിച്ചത് പോലെയാണ്  ആഗോളവല്‍ക്കരണ കാലത്ത് മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ'യെന്നാണ് വിജയ് റുപാനിയ പറഞ്ഞത്. 

രാജ്യത്തിന്‍റെ ശുചിത്വത്തിന് പ്രാധാന്യം കല്‍പ്പിച്ച് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദി ചൂലെടുത്തപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കളിയാക്കി. എന്നാല്‍ ഇന്ന് രാജ്യം മൊത്തം ശുചിത്വ ഭാരത മിഷനില്‍ പങ്കാളിയാകുന്നു. സ്വാതന്ത്ര്യ സമരകാലത്തെ മഹാത്മാഗാന്ധിയുടെ മഹത് വചനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്.  രാജ്യത്തിന് വേണ്ടി മരിക്കുക എന്നതായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പുള്ള മുദ്രാവാക്യമെങ്കില്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രയത്നിക്കുകയെന്നതാണ് ഇപ്പോഴത്തേ മുദ്രാവാക്യമെന്നും വിജയ് റുപാനി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിസ്ഥാന ശമ്പളം 18000 രൂപയിൽനിന്ന് 51480 രൂപയാകുമോ? കേന്ദ്ര ജീവനക്കാർക്ക് കൈനിറയെ പണം, 8-ാം ശമ്പള കമ്മീഷൻ ജനുവരി 1 മുതൽ പ്രാബല്യത്തിലെന്ന് റിപ്പോർട്ട്
ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്