
കരുളായി: മലപ്പുറത്ത് കരിമ്പനി വീണ്ടും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. നിലമ്പൂരിനടുത്ത് കരുളായി വനമേഖലയിലാണ് കരിമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കരുളായി ഉള്‍വനത്തിലെ കോളനിയിലെ ഒരു കുട്ടിക്കാണ് കരിമ്പനി സ്ഥിരീകരിച്ചത്.രണ്ടു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജില്ലയിൽ കരിമ്പനി സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് മണലീച്ചകളുടെ സാനിദ്ധ്യം ഉണ്ടെങ്കിലും രോഗവാഹികളായ ഈച്ചകളുടെ എണ്ണം കുറവാണെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്ക്.പശ്ചിമ ബംഗാളിലും ഒഡീഷയിലും ബീഹാറിലുമാണ് രാജ്യത്ത് കരിമ്പനി കൂടുതല്‍ കണ്ടുവരുന്നത്. സംസ്ഥാനത്ത് മലപ്പുറത്തിന് പുറമേ കൊല്ലം,തൃശ്ശൂര്‍ ജില്ലകളിലാണ് കരിമ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറത്ത് ഈ വര്‍ഷം ആദ്യമായി മലയോരമേഖലയായ ചുങ്കത്തറയിലാണ് കരിമ്പനി കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കരുളായിയിലും കരിമ്പനി സ്ഥിരീകരിച്ചത്.
ആന്തരിക അവയവങ്ങളെയടക്കം ബാധിക്കുന്ന കരിമ്പനി മതിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണത്തിനു വരെ കാരണമായേക്കാവുന്ന അസുഖമാണ്. അതുകൊണ്ടു തന്നെ ബോധവത്ക്കരണത്തോടൊപ്പം രോഗലക്ഷണങ്ങളുള്ളവര്‍ക്ക് അടിയന്തിരമായി വിദഗ്ധ പരിശോധന നടത്താനും വിദഗ്ധ ചികിത്സയ്ക്കും ആരോഗ്യവകുപ്പ് സൗകര്യങ്ങളൊരുക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam