മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

Published : Apr 12, 2017, 02:15 AM ISTUpdated : Oct 05, 2018, 02:01 AM IST
മലപ്പുറം ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി

Synopsis

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ഒന്‍പത് സ്ഥാനാര്‍ത്തികളാണ് മലപ്പുറത്ത് ഏറ്റുമുട്ടുന്നത്. ആകെ 13.12 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1006 പ്രവാസി വോട്ടര്‍മാരുമുണ്ട്. 3525 പോളിംഗ് ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.  രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ആകെയുള്ള 1175 ബൂത്തുകളാണുള്ളത്. ഇതില്‍ 49 ബൂത്തുകള്‍ പ്രശനബാധിതമാണ്. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ 3500 പോലീസുകരെയുംനാല് കമ്പനി സൈനികരെയും സുരക്ഷയാക്കായി നിയോഗിച്ചിട്ടുണ്ട്. 

ഓരോ മണ്ഡലത്തിലും അഞ്ച് വീതം ബൂത്തുകള്‍ മാതൃകാ ബൂത്തുകളാണ്. കുടിവെളളം വീല്‍ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇത്തരം ബൂത്തില്‍ ഉറപ്പാക്കാന്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പ്രതീക്ഷയോടെയാണ് ഇടത് വലത് മുന്നണികള്‍. ഭൂരിപക്ഷം കൂടുമന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി
'പൊട്ടിക്കരഞ്ഞ് ഈ അമ്മ'; 'എന്റെ മകൻ ജീവൻ നഷ്ടപ്പെട്ടു, എനിക്ക് ഇനി ആരുമില്ല, എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാകണം'