മലപ്പുറത്ത് ഭൂമി പിളര്‍ന്ന സംഭവം: അടിയന്തര സഹായം പ്രഖ്യാപിച്ചു

Web Desk |  
Published : May 17, 2018, 03:08 PM ISTUpdated : Jun 29, 2018, 04:12 PM IST
മലപ്പുറത്ത് ഭൂമി പിളര്‍ന്ന സംഭവം: അടിയന്തര സഹായം പ്രഖ്യാപിച്ചു

Synopsis

വിളളലുണ്ടായ പ്രദേശങ്ങള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിക്കുന്നു.  

മലപ്പുറം: മലപ്പുറം പെരുമണ്ണ ക്ലാരിയില്‍ ഭൂമിക്ക് വിളളലുണ്ടായി വീട് തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കും. പുനരധിവാസം പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. രണ്ട് വീടുകളാണ് തകര്‍ന്നത്. വിളളലുണ്ടായ പ്രദേശങ്ങള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശിക്കുന്നു.  

അതേസമയം, പെരുമണ്ണക്ലാരിയില്‍ ഭൂമി വിണ്ടുകീറിയതിനുള്ള കാരണം സോയില്‍ പൈപ്പിംഗ് (ഭൂമിക്കടിയിലെ മണ്ണൊലിപ്പ്)പ്രതിഭാസമെന്ന് വിദഗ്ധ സംഘം സ്ഥിരീകരിച്ചു. ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രത്തിലെ സീനിയര്‍ കണ്‍സല്‍റ്റന്റ് ജി.ശങ്കറിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം പ്രദേശത്തു പഠനം നടത്തിയാണ് ഭൂമി പിളരാനുള്ള കാരണം ഭൂമിക്കടിയിലെ മണ്ണൊലിപ്പാണെന്നു കണ്ടെത്തിയത്. മണ്ണൊലിപ്പു കാരണം ഗര്‍ത്തം, ഗുഹ എന്നിവ ഉണ്ടാകുകയും വീടുകള്‍ താഴുകയും ചെയ്തതായി ജി.ശങ്കര്‍ പറഞ്ഞു. പ്രദേശത്ത് ഗുഹ കണ്ടെത്തിയിട്ടുണ്ട്. അതെക്കുറിച്ചുള്ള പഠനവും നടത്തി.

അഞ്ചു വര്‍ഷം മുമ്പാണ് പെരുമണ്ണക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമിയില്‍ വിള്ളല്‍ ആദ്യമായി കണ്ടത്.ചെറിയ വിള്ളല്‍ പിന്നീട് പലപ്പോഴായി വലുതായി വരികയായിരുന്നു.അടുത്തിടെ പെയ്ത മഴയില്‍ ഭൂമി 70 മീറ്ററോളം നീളത്തില്‍ വലിയ തോതില്‍ വിണ്ടുകീറി.ഇതോടെ സമീപവാസികള്‍ അപകട ഭീഷണിയിലായി. ഇത്തരം പ്രദേശങ്ങളില്‍ വീടുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കണം. കിണറുകളെയും ഇതു ബാധിക്കും.

പ്രദേശത്തെ പല വീടുകളിലെയും കിണറുകള്‍ക്കുള്ളില്‍ ഗുഹ കണ്ടെത്തി. 485 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്രദേശത്ത് വിള്ളല്‍ ബാധിച്ചതെന്ന് പഠനത്തില്‍ കണ്ടെത്തി. വിള്ളല്‍വീണ വീടും ഇതില്‍ ഉള്‍പ്പെടും. പ്രദേശത്തെ പലഭാഗങ്ങളെയും ഈ പ്രതിഭാസം ബാധിച്ചിട്ടുണ്ട്. സമീപത്തെ റോഡ്പോലും ഭീഷണി നേരിടുന്നു. ഭൂമിക്ക് മൂന്നുതരം പാളികളാണുള്ളത്. ചെങ്കല്‍, കളിമണ്ണ്, പാറ എന്നിവയാണവ. കളിമണ്ണ് ഇല്ലാതാകുന്നതോടെ ചെങ്കല്‍പാളികള്‍ വിടരുകയും ഭൂമി താഴുകയും ചെയ്യുമെന്ന് പഠനസംഘം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ചരിത്രനിമിഷം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ