ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് ഇസ്രയേലും അമേരിക്കയും. എന്നാൽ വാദം തള്ളി ഇറാൻ രംഗത്തെത്തി. നാടകീയമായി ഖമനെയിയുടെ എക്സ് പേജിൽ പുതിയ പോസ്റ്റിട്ടുകൊണ്ടാണ് ഇറാന്‍റ മറുപടി. ഇമാം അലിയുടെ നാമത്തിൽ എന്ന പേരിൽ തിരിച്ചടിയുടെ സൂചന നൽകിയുള്ള പോസ്റ്റാണ് പ്രത്യക്ഷപ്പെട്ടത്. ഖമനേയി കൊല്ലപ്പെട്ടുവെന്നത് തെറ്റായ പ്രചാരണമെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. ഖമനെയി തിരിച്ചടിക്ക് നേതൃത്വം നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.ഖമനെയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ജനങ്ങൾ ആഹ്ലാദിക്കുന്ന ദൃശ്യങ്ങൾ സിഎൻഎൻ പുറത്തുവിട്ടു. ഖമനെയിയുടെ മകളും ചെറുമകനും കൊല്ലപ്പെട്ടുവെന്നും നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇതിനിടെ, ഗൾഫ് രാഷ്ട്രങ്ങളിൽ പ്രത്യാക്രമണം ഇറാൻ പ്രത്യാക്രമണം തുടരുകയാണ്. ഡ്രോൺ ആക്രമണത്തിൽ ദുബായുടെ അഭിമാന സ്തംഭമായ ബുർജ് അൽ അറബിൽ തീപ്പിടിത്തമുണ്ടായി. ദുബായ് വിമാനത്താവളവും ആകമിക്കപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു.
10:13 PM (IST) Mar 01
ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ തുടരാക്രമണത്തെതുടർന്ന് സംഘർഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര വന്‍കിട ഷിപ്പിങ് കമ്പനികള്‍ റദ്ദാക്കി
08:19 PM (IST) Mar 01
ഇറാനിലെ സ്കൂളിൽ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവെൻ അസര്‍. സ്കൂളിൽ എന്ത് തരം ആക്രമണമാണുണ്ടായതെന്ന് അറിയില്ലെന്നും സ്കൂളുകളൊന്നും ആക്രമിക്കാൻ പദ്ധതിയില്ലെന്ന് പ്രതികരണം
08:07 PM (IST) Mar 01
സിറ്റിംഗ് മണ്ഡലങ്ങളും ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.
06:54 PM (IST) Mar 01
എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കം ചതിയായിരുന്നുവെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനക്ക് രൂക്ഷ മറുപടിയുമായി വെള്ളാപ്പള്ളി. ഗണേഷ് കുമാർ ഒരു 'ലോക ചതിയൻ' ആണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു
06:48 PM (IST) Mar 01
ആയത്തുള്ള അലി ഖമനെയിയുടെ വധത്തിനെതിരെ ഇന്ത്യയിലും വ്യാപക പ്രതിഷേധം. ലഡാക്കിലെ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു
05:24 PM (IST) Mar 01
യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്
04:51 PM (IST) Mar 01
കുവൈത്തിലെ അൽ അഹ്‍ലി ബാങ്കിൽ നിന്ന് വായ്പയായി വലിയ തുക എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം
04:21 PM (IST) Mar 01
ബാധ ഒഴിപ്പിക്കലി മറവിൽ 14കാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ
04:16 PM (IST) Mar 01
പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താത്ക്കാലിക ചുമതല വഹിക്കും.
03:49 PM (IST) Mar 01
ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
02:08 PM (IST) Mar 01
പുതുക്കിയ തീയതി പിന്നട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
01:22 PM (IST) Mar 01
ചില മേഖലകളിൽ ജനങ്ങൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഖമനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു.
12:40 PM (IST) Mar 01
തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപിച്ചു
12:14 PM (IST) Mar 01
മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി
10:54 AM (IST) Mar 01
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ആരും വിലപിക്കില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഇറാന്‍റെ അടിച്ചമർത്തൽ ഭരണകൂടത്തിനെതിരെ പോരാടുന്ന ജനതയ്‌ക്കൊപ്പം ഓസ്‌ട്രേലിയ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
10:35 AM (IST) Mar 01
അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കും.
06:41 AM (IST) Mar 01
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്‍റെയും അമേരിക്കയുടെയും അവകാശവാദങ്ങള്‍ക്കിടെ മറുപടിയുമായി ഇറാൻ. നാടകീയമായി ഖമനെയിയുടെ എക്സ് പേജിൽ പുതിയ പോസ്റ്റിട്ടുകൊണ്ടാണ് ഇറാന്‍റ മറുപടി.