സാഹിത്യകാരൻ എം സുകുമാരൻ ഇനി ഓർമ്മ

Web Desk |  
Published : Mar 17, 2018, 05:30 PM ISTUpdated : Jun 08, 2018, 05:51 PM IST
സാഹിത്യകാരൻ എം സുകുമാരൻ ഇനി ഓർമ്മ

Synopsis

പ്രിയ സാഹിത്യകാരന് വിട അന്തിമോപചാരം അർപ്പിച്ച് പ്രമുഖ‌ർ 'ശേഷക്രിയകൾ' ഇല്ല പ്രത്യേകം പൊതുദർശനവും ഒഴിവാക്കി

തിരുവനന്തപുരം: സാഹിത്യകാരൻ  എം സുകുമാരൻ ഇനി ഓർമ്മ.   പ്രമുഖർ  തിരുവനന്തപുരത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മരണാനന്തര ചടങ്ങുകൾ ഒന്നുമില്ലാതെ  മൃതദേഹം  തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ, ചലചിത്ര താരം ഇന്ദ്രൻസ്, തുടങ്ങിയവർ ഒട്ടേറെ പ്രമുഖര്‍ കോട്ടക്കകത്തെ വീട്ടിലെത്തി  അന്തിമോപചാരം അര്‍പ്പിച്ചു.  പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും ജീവിച്ച  എം സുകുമാരൻ സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരനായിരുന്നെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
 

മരണാനന്തര  മത ചടങ്ങുകൾ പാടില്ലെന്ന് എം.സുകുമാരൻ   മകൾ രജനി മന്നാടിയാരോട് പറഞ്ഞിരുന്നു.  സർക്കാർ ബഹുമതികളോടെ സംസ്കരിക്കുന്നതിനോട്  അദ്ദേഹത്തിന്  വിയോജിപ്പ് ഉണ്ടായിരുന്നതായി ബന്ധുക്കളും അറിയിച്ചു. എന്നും പൊതു വേദികളിൽ നിന്ന് അകലം പാലിക്കാനിഷ്ടപ്പെട്ടിരുന്നതിനാൽ പ്രത്യേക പൊതു ദര്‍ശനവും ഒഴിവാക്കി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ
തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് അടുക്കളയിൽ, സമീപം ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പി