ചൈ​ന സ​ന്ദ​ര്‍​ശ​നം മ​മ​ത ബാ​ന​ര്‍​ജി റദ്ദാക്കി

web desk |  
Published : Jun 22, 2018, 10:53 PM ISTUpdated : Jun 29, 2018, 04:09 PM IST
ചൈ​ന സ​ന്ദ​ര്‍​ശ​നം മ​മ​ത ബാ​ന​ര്‍​ജി റദ്ദാക്കി

Synopsis

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ ചൈ​ന സ​ന്ദ​ര്‍​ശ​നം അ​വ​സാ​ന സ​മ​യം റ​ദ്ദാ​ക്കി എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു തീരുമാനിച്ചിരുന്നത്​

കൊല്‍ക്കത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ചൈ​ന സ​ന്ദ​ര്‍​ശ​നം അ​വ​സാ​ന സ​മ​യം റ​ദ്ദാ​ക്കി. എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു തീരുമാനിച്ചിരുന്നത്. കൂടിക്കാഴ്ച്ചകൾ സംബന്ധിച്ച്‌ കൃത്യമായ സ്ഥിരീകരണം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണു സന്ദര്‍ശനം റദ്ദാക്കിയത്. 

വെള്ളിയാഴ്ച രാത്രി ബെയ്ജിങ്ങിലേക്കു യാത്ര തിരിക്കാനിരിക്കുകയായിരുന്നു മമത ബാനര്‍ജി തീരുമാനിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന(സിപിസി) രാജ്യാന്തര വിഭാഗവും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. 

ചൈനയിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കേണ്ടിയിരുന്നത് മമതയായിരുന്നു. വിദേശകാര്യ മന്ത്രി സുഷമാസ്വരാജാണ് സംഘത്തെ നയിക്കാന്‍ മമതയോടെ ആവശ്യപ്പെട്ടത്. രാഷ്ട്രീയ കൂടിക്കാഴ്ചകളില്‍ കൃത്യമായ മറുപടി നല്‍കാന്‍ ചൈനയ്ക്ക് സാധിക്കാതിരുന്നതിനാലാണു യാത്ര റദ്ദാക്കിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഭിഭാഷകനായി എൻറോൾ ചെയ്ത പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുത്, രാഷ്ട്രപതിക്ക് കത്ത്
കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം; ടൈംസ് നൗ പ്രവചനം പുറത്ത്; ബംഗാൾ ബിജെപി പിടിക്കുമെന്ന് പോൾ ഡയറി