
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ മമത ബാനർജി ക്യാമ്പ് കടുത്ത ആശങ്കയിൽ മമത വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ ഭൂരിപക്ഷവും പങ്കെടുക്കാത്തതിൽ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട് യോഗത്തിൽ പങ്കെടുത്തത് 80ൽ 20പേർ മാത്രമാണ് എം എൽഎമാർ പലരും പ്രതിഷേധ സ്ഥലങ്ങളിലെന്നാണ് ന്യായീകരണം അഭിഷേക് ബാനർജിയടക്കം എം എൽഎമാരുമായി സംസാരിക്കുന്നുണ്ട് തൃണമൂലിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന് ബിജെപി പരിഹസിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ തുടങ്ങിയ തൃണമൂൽ കോൺഗ്രസിലെ തമ്മിലടി മൂക്കുകയാണ്. പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് പിന്നാലെ നേതാക്കൾ പരസ്യമായി തമ്മിലടി തുടങ്ങിയതോടെ മമത ബാനർജിയും അഭിഷേക് ബാനർജിയും കടുത്ത പ്രതിസന്ധിയിലായി. ഇന്നലെയാണ് ബരാസത് എംപിയും ടിഎംസി വനിതാ വിഭാഗം ദേശീയ അധ്യക്ഷയുമായിരുന്ന കാകോലി ഘോഷ് ദസ്തിദാർ ശ്രീറാംപൂർ എംപിയും മുതിർന്ന നേതാവുമായ കല്യാൺ ബാനർജിക്കെതിരെ ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയത്. പാർലമെന്റിനകത്ത് നിരന്തരം കല്യാൺ ബാനർജി വനിതാ നേതാക്കളെ അപമാനിച്ചെന്നാണ് പരാതിയിലുള്ളത്. ലോക്സഭാ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും കാകോലിയെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയത്. ആരുടെയോ പ്രേരണയാലാണ് പരാതിയെന്ന് കല്യാൺ ബാനർജി തിരിച്ചടിച്ചു. കല്യാൺ ബാനർജിക്കെതിരെ പോലീസിലും പരാതി നൽകുമെന്ന് കാകോലി പറഞ്ഞു.
കാകോലിക്ക് പിന്നാലെ ദേശീയ വക്താവ് സ്ഥാനത്തുനിന്നും രാജിവച്ച മുൻ എംപി ശന്തനു സെന്നും അഴിമതിയിൽ മുങ്ങികുളിച്ച ടിഎംസിയെ ബംഗാളിലെ ജനം തള്ളികളഞ്ഞെന്ന് തുറന്നടിച്ചു. മറ്റൊരു വക്താവ് ബിശ്വജിത് ദേബ് പാർട്ടി ചിന്നഭിന്നമാകാൻ അധികം സമയം വേണ്ടെന്നും, ഇത്രയും അഴിമതി നടന്നിട്ടും മമതയും അഭിഷേകും അറിഞ്ഞില്ലെന്ന് കരുതാനാകില്ലെന്നും പറഞ്ഞു. . അതേസമയം ടിഎംസിയിലെ പൊട്ടിത്തെറി നിരീക്ഷിക്കുന്ന ബിജെപി ചാടാൻ തയാറായ നേതാക്കളെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകളിലായി പര്യടനം തുടരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി നേതാക്കളുമായി നേരിട്ട് കൂടികാഴ്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam