മനസിടിഞ്ഞ് പോകരുത്; തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങളാണ് സംഭവിച്ചത്; സാന്ത്വനവുമായി മമ്മൂട്ടി

Published : Aug 25, 2018, 11:26 AM ISTUpdated : Sep 10, 2018, 02:53 AM IST
മനസിടിഞ്ഞ് പോകരുത്; തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങളാണ് സംഭവിച്ചത്; സാന്ത്വനവുമായി മമ്മൂട്ടി

Synopsis

 പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിലെ അന്തേവാസികളോട് മമ്മൂട്ടി സംസാരിച്ചു.

കൊടുങ്ങല്ലൂര്‍: പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിലെ അന്തേവാസികളോട് മമ്മൂട്ടി സംസാരിച്ചു. 

ഒരു കാരണവശാലും മനസിടിഞ്ഞ് പോകരുതെന്ന് മമ്മൂട്ടി ക്യാമ്പിലെ അന്തേവാസികളോട് ആവശ്യപ്പെട്ടു. തിരിച്ച് പിടിക്കാവുന്ന നഷ്ടങ്ങള് മാത്രമാണ് സംഭവിച്ചത് അത് ഒരുമിച്ച് നിന്ന് വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മലയാളിയും മാവേലിയായി മാറുന്നതാണ് ഈ പ്രളയകാലത്തെ നന്മയുടെ കാഴ്ച. ദുരിതത്തിലായവർക്ക് വസ്ത്രവും ഭക്ഷണവുമടക്കം വേണ്ടെതെല്ലാമെത്തിക്കാൻ മലയാളികൾ മത്സരിക്കുകയാണ്. സർക്കാരും, ക്ലബ്ബുകളുമെല്ലാം ആഘോഷങ്ങൾ വേണ്ടെന്നു വെച്ച് ദുരിതാശ്വാസ ക്യാംപുകളിൽ എല്ലാവരും ഒന്നായിട്ടാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി