
ദില്ലി: തിരുവോണ നാളില്‍ കേരളത്തിന് ഓണാശംസകളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഓണത്തിന്‍റെ ഈ നാളുകളില്‍ കേരളത്തിന് എത്രയും വേഗം ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി മലയാളത്തിലുള്ള ആശംസയാണ് അമിത് ഷാ നേര്‍ന്നത്. ഒപ്പം ഈ നാളുകളില്‍ രാജ്യവും മുഴുവന്‍ കേരളത്തിന് ഒപ്പമുണ്ടെന്നും അമിത് ഷാ അറിയിച്ചു.
മോദി സര്‍ക്കാരും ബിജെപിയും ജനങ്ങളുടെ സാധാരണമായ ജീവിതം എത്രയും വേഗം ലഭ്യമാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. അതേസമയം അതിജീവനത്തിന്‍റെ പോരാട്ടം നടത്തുന്ന കേരളജനത ആഘോഷങ്ങള്‍ ചുരുക്കിയാണ് ഇത്തവണത്തെ ഓണത്തെ വരവേറ്റിരിക്കുന്നത്.
അമിത് ഷായുടെ ആശംസകള്‍ വന്നെങ്കിലും കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തെ ചൊല്ലി കേരളത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ആവശ്യങ്ങള്‍ അറിയിച്ചിട്ടും സംസ്ഥാനത്തിന്‍റെ പുനരധിവാസത്തിന് കേന്ദ്രം നല്‍കിയ സഹായം പരിമിതമാണെന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam