ഭാര്യയുടെ അവിഹിത ബന്ധം; ഭര്‍ത്താവ്‌ കാമുകന്റെ തല അടിച്ച്‌ തകര്‍ത്തു

By Web TeamFirst Published Oct 24, 2018, 3:09 PM IST
Highlights

ശനിയാഴ്‌ചയാണ്‌ കൊലയ്ക്ക്‌ ആസ്‌പദമായ സംഭവം നടന്നത്‌. അന്നേ ദിവസം രാത്രി വിനോദ്‌ ഉറങ്ങിക്കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ എന്തോ ശബ്ദം കേട്ട്‌ ഉണര്‍ന്ന വിനോദ്‌ ഭാര്യയും കാമുകനും തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ രോക്ഷംപൂണ്ട വിനോദ്‌ പാസ്വാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടുത്തുണ്ടായിരുന്ന ഇഷ്ടിക എടുത്ത്‌ അയാളുടെ തല അടിച്ച്‌ പൊളിക്കുകയുമായിരുന്നു. 

ദില്ലി: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭര്‍ത്താവ്‌ കാമുകനെ തലയില്‍ ഇഷ്ടിക കൊണ്ട്‌ അടിച്ച്‌ കൊന്നു. ദില്ലിയിലെ മഹേന്ദ്ര പാര്‍ക്കിന്‌ സമീപമാണ്‌ സംഭവം. കൊല ചെയ്ത വിനോദ്‌ സഹയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സജ്ജൻ പാസ്വാന്‍ എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌.

ശനിയാഴ്‌ചയാണ്‌ കൊലയ്ക്ക്‌ ആസ്‌പദമായ സംഭവം നടന്നത്‌. അന്നേ ദിവസം രാത്രി വിനോദ്‌ ഉറങ്ങിക്കഴിഞ്ഞ ശേഷം പാസ്വാനെ ഭാര്യ വീട്ടിലേക്ക്‌ വിളിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ എന്തോ ശബ്ദം കേട്ട്‌ ഉണര്‍ന്ന വിനോദ്‌ ഭാര്യയും കാമുകനും തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ രോക്ഷംപൂണ്ട വിനോദ്‌ പാസ്വാനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടുത്തുണ്ടായിരുന്ന ഇഷ്ടിക എടുത്ത്‌ അയാളുടെ തല അടിച്ച്‌ പൊളിക്കുകയുമായിരുന്നു. കൊല നടത്തിയ ശേഷം വിനോദും ഭാര്യയും  ഒളിവിലായിരുന്നു.

ഞായറാഴ്‌ച രാവിലെ വിനോദിന്റെ വീട്ടില്‍ നിന്നും പാസ്വാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ അറിയിച്ചു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ദില്ലിയിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നും വിനോദിനെയും കുടുംബത്തെയും  കണ്ടെത്തുകയായിരുന്നു. തന്റെ കുടുംബത്തോടൊപ്പം ബീഹാറിലേക്ക്‌ പോകാനൊരുങ്ങവെയാണ്‌ ഇവര്‍ പിടിയിലായതെന്ന്‌ പൊലീസ്‌ വൃത്തങ്ങൾ അറിയിച്ചു. 

click me!