
ദില്ലി: ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് മേധാവി ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് കുടുങ്ങി. സഹാറന്‍പൂരിലെ ചില്‍ക്കന സ്വദേശി മുഹമ്മദ് സിഷാനാണ് പിടിയിലായത്. ഇയാള്‍ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ അകൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിലെ പ്രമോദ് ജോഷി നല്‍കിയ പരാതിയാണ് യുവാവിനെ കുടുക്കാന്‍ കാരണമായത്. പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ പേരിലും തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മാത്രമല്ല നിരവധി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുള്ളതായും പരിശോധനയില്‍ വ്യക്തമായി.
പ്രമോദ് ജോഷി നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമാണ് മുഹമ്മദ് സിഷാന്‍റെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് ലാപ് ടോപ്പും സ്മാര്‍ട്ട് ഫോണുകലും സിംകാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്ന് നോയിഡ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam