
ച്ചിറ: ഇന്ത്യൻ ആയുധ നിർമ്മാണ ശാലയിൽ ക്വാളിറ്റി കൺട്രോളർ ആണെന്ന് തെറ്റിധരിപ്പിച്ച് നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ പ്രതി മോഷണക്കേസിൽ പിടിയിൽ. പ്രതിയിൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡും പൊലീസ് പിടിച്ചെടുത്തു. ഇന്ത്യൻ ആയുധ നിർമ്മാണ ഫാക്ടറി ഉദ്യോഗസ്ഥൻ ചമഞ്ഞ് നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ ഓച്ചിറ സ്വദേശി സോമൻ എന്നറിയപ്പെടുന്ന ചാൾസ്ജോർജ് ഏനാത്താണ് പൊലീസ് പിടിയിലായത്.
കിളിവയലിൽ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായി ജോലി നോക്കിയിരുന്നു ഇയാള്‍. ഇതിനിടെയാണ് ഹോട്ടല്‍ ഉടമയുടെ സ്കൂട്ടറും പണവുമായി ഇയാള്‍ കടന്നുകളഞ്ഞെന്ന പരാതിയെ തുടര്‍ന്ന് നടന്ന അന്വഷണത്തിൽ പ്രതിയെ അടൂരിൽ വച്ച് ഏനാത്ത് സബ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബാഗിൽ നിന്നും കിട്ടിയ രേഖകളിൽ നിന്നും ഇന്ത്യൻ ആയുധ നിർമ്മാണ ശാലയിലെ ക്വാളിറ്റി കൺട്രോളർ വർക്ക് മനേജർ ആണെന്ന വ്യാജ തിരിച്ചറിയൽ കാർഡും ജർമനിയിൽ നിന്നും ഡോക്ടറേറ്റ് എടുത്തിട്ടുള്ളതായ വ്യാജരേഖകളും ഏനാത്ത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജരേഖകൾ കാട്ടി നിരവധി സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളതായി ഏനാത്ത് സബ് ഇൻസ്പെക്ടർ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ വൈക്കം, കൊച്ചി, കോട്ടയം, എന്നീ കോടതികൾ ഓരോ കേസിനും മൂന്ന് വർഷവും പതിനായിരം രൂപയും നല്‍കി ശിക്ഷിച്ചിട്ടുള്ളതായി ഏനാത്ത് പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam