പൊണ്ണത്തടി കാരണം ഭാര്യയെ മുത്തലാഖ് ചൊല്ലി; ഭർത്താവ് അറസ്റ്റിൽ

Published : Oct 25, 2018, 03:39 PM IST
പൊണ്ണത്തടി കാരണം ഭാര്യയെ മുത്തലാഖ് ചൊല്ലി; ഭർത്താവ് അറസ്റ്റിൽ

Synopsis

പൊണ്ണത്തടി കാരണമാണ് ഭർത്താവ് മൊഴി ചൊല്ലിയതെന്ന് ഭാര്യ സൽമ ഭാനു പരാതിയിൽ ആ​രോപിച്ചു. പൊണ്ണത്തടിയാണെന്ന് പറഞ്ഞ് ആരിഫ് വളരെ മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യാറുണ്ട്. മേഘ്നഗറിലെ വീട്ടിലെത്തിയാലും ക്രൂ​രമായ മർദ്ദനത്തിന് ഇരയാക്കും.

ഭോപ്പാൽ: മധ്യപ്ര​ദേശിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മേഘ്നഗറിലെ ഷെരാണി മുല്ല സ്വദേശിയായ സൽമ ഭാനു നൽകിയ പരാതിയിലാണ് കേസ്.  

പൊണ്ണത്തടി കാരണമാണ് ഭർത്താവ് മൊഴി ചൊല്ലിയതെന്ന് ഭാര്യ സൽമ ഭാനു പരാതിയിൽ ആ​രോപിച്ചു. പൊണ്ണത്തടിയാണെന്ന് പറഞ്ഞ് ആരിഫ് വളരെ മോശമായി പെരുമാറുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്യാറുണ്ട്. മേഘ്നഗറിലെ വീട്ടിലെത്തിയാലും ക്രൂ​രമായ മർദ്ദനത്തിന് ഇരയാക്കും. ഇതിനിടയിൽ ആരിഫ് തന്നെ മൊഴി ചൊല്ലുകയും ചെയ്തപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും ഭാനു കൂട്ടിച്ചേർത്തു. 

ഇയാൾക്കെതിരെ 2018 പുതിയ മുസ്ലീം വനിതാ  (വിവാഹ സംരക്ഷണ അവകാശം) നിയമപ്രകാരം കേസെടുത്തതായി മേഘ്നഗർ എസ്എച്ച്ഒ കുശാൽ സിങ്ങ് റാവത്ത്  പറഞ്ഞു. 10 വർഷം മുമ്പാണ് സൽമ ഭാനുവും ആരിഫും വിവാഹിതരായത്.  ഇവർക്ക് രണ്ട് കുട്ടികളുണ്ട്. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം