
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ റോഡില്‍ വച്ച് അസഭ്യം പറഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിപ്ലേക്കേനി സ്വദേശി പളനിയാണ് അറസ്റ്റിലായത് തമിഴ്നാട്ടില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരെ ഇയാള്‍ അസഭ്യം പറയുകയും ചെരിപ്പു കാണിക്കുകയും ചെയ്തത്. അമ്മ ഇരുചക്രവാഹനപദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 24-ന് ചെന്നൈയില്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.
പ്രധാനമന്ത്രി കാറില്‍ കടന്നുപോകുമ്പോള്‍ റോഡരികില്‍നിന്ന് ബഹളമുണ്ടാക്കുകയും മോശമായ രീതിയില്‍ പെരുമാറുകയുംചെയ്ത ഇയാളെ പൊലീസ് അന്ന് താക്കീതുചെയ്തിരുന്നു. അഡയാറില്‍നിന്ന് ചെപ്പോക്കിലുള്ള കലൈവാണര്‍ അരങ്ങത്തിലേക്ക് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറീനയില്‍ എം.ജി.ആര്‍., ജയലളിത സമാധിസ്ഥലത്തുനിന്നാണ് പളനി ബഹളമുണ്ടാക്കിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് വ്യാഴാഴ്ച രാത്രി പളനിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam