അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Published : Dec 29, 2018, 05:02 PM ISTUpdated : Dec 29, 2018, 05:07 PM IST
അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Synopsis

വാഹനപരിശോധനയ്ക്കിടെ ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗിനുനേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.  

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മെക്സിക്കൻ സ്വദേശിയായ ഗുസ്താവ് പെരെസ് അറിയാഗ (33) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗിനുനേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇതിന് ശേഷം മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.  

ക്രിസ്തുമസ് ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. അധികസമയ ഡ്യൂട്ടിയിലായിരുന്ന റോണിലിനെ ആയുധാരിയായ ഗുസ്താവ് പ്രകോപനമില്ലാതെ വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ് വിണ ഉടനെ വയര്‍ലെസ് സംവിധാനത്തിലൂടെ റോണില്‍ സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പൊലീസും സുരക്ഷാ ഏജന്‍സിയും സ്ഥലത്തെത്തി റോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   
 
അമേരിക്കയിൽ അനധികൃതമായി എത്തിയതാണ് ഗുസ്താവ്. സംഭവത്തിൽ ഗുസ്താവയുടെ സഹോദരനെയും സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെക്സിക്കോയിലേക്ക് കടക്കുന്നതിനായി ഗുസ്താവോയെ സഹായിച്ചെന്ന് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ പ്രതിയെ ഒളിച്ച് താമസിക്കാൻ സഹായിച്ച കേസിൽ സ്ത്രീ ഉൾ‌പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  അതേസമയം, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇതിനുമുമ്പ് രണ്ട് തവണ ഗുസ്താവോയെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ദക്ഷിണ പസഫിക്കിലെ ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമാണ് റോണിലിന്‍റേത്. 2011ലാണ് റോണിൽ ന്യൂമാന്‍ പൊലീസിൽ അംഗമാകുന്നത്. അനാമികയാണ് ഭാര്യ. അഞ്ച് വയസുള്ള മകനുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ