കണ്ണൂരില്‍ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

Web Desk |  
Published : Jun 27, 2017, 06:58 PM ISTUpdated : Oct 04, 2018, 07:20 PM IST
കണ്ണൂരില്‍ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

Synopsis

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍, രണ്ടു വര്‍ഷമായി തുടരുന്ന പീഡനം സഹിക്കവയ്യാതെ മകള്‍തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.

തവിടിശ്ശേരി സ്വദേശിയായ യുവാവ് 14 വയസുള്ള സ്വന്തം മകളെ നിരന്തരം പീഡനത്തിനിരയാക്കുന്നുവെന്ന് നാട്ടുകാരാണ് ആദ്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി രണ്ടു വര്‍ഷമായി പീഡനത്തിനിരയാകുന്നുണ്ടന്നും അച്ഛനെ ഭയന്ന് ഇപ്പോള്‍ മാറിത്താമസിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു.

പിന്നീട് പെണ്‍കുട്ടിതന്നെ ആലക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ഇന്ന് പിടിയിലായത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല