
കോട്ടയം: സോഷ്യല്‍മീഡിയയിലൂടെ പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പുകള്‍ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതോട് സ്വദേശി കൂട്ടനാല്‍ വീട്ടില്‍ അമല്‍ കെ തങ്കച്ചന്‍(21) ആണ് കോട്ടയം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. 'പിഡിഎഫ് ലൈബ്രറി' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പുണ്ടാക്കിയാണ് ഇയാള്‍ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചത്.
ഒ. വി. വിജയന്‍, ബഷീര്‍, മാധവിക്കുട്ടി, ബെന്യാമിന്‍ തുടങ്ങി പ്രമുഖ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചത്. പ്രസാധകരുടെ പരാതിയെത്തുടര്‍ന്നാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈസ്റ്റ് പൊലീസ് സിഐടി ആര്‍ ജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോയമ്പത്തൂരില്‍ നിന്ന് പ്രതിയെ പിടികൂടിയത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ച കേസില്‍ ഏഴാമത്തെ അറസ്റ്റാണിത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam