
ദില്ലി: ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ദില്ലി അംബ്ദേകര്‍ നഗറിലാണ് സംഭവം. അപകട വിവരം ഫയര്‍ ഫോഴ്സിന് ലഭിക്കുന്നത് പുലര്‍ച്ചെ 1.50നാണ്. അപകട സ്ഥലത്ത് എത്തുമ്പോളേക്കും കാര്‍ കത്തിനശിച്ചിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അങ്കിത ചക്രവര്‍ത്തി എന്നയാളാണ് കാര്‍ കത്തിനശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. അമിത വേഗത്തില്‍ വന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാകാം തീപിടിക്കാന്‍ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വാഹനത്തില്‍ കെട്ടുകണക്കിന് കടലാസുകള്‍ ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Saw this horrific sight yesterday near Ambedkar Nagar. Driver died inside the car @ZeeNews pic.twitter.com/Cm5buXYgI9
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam