
തൃശ്ശൂർ: തൃശ്ശൂർ കൊടകരയ്ക്ക് സമീപം പുലിപ്പാറക്കുന്നിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് പിന്നീട് മരിച്ചു. ഉച്ചയോടെയാണ് സംഭവം.
കൂലിക്കാരിയായ ബേബി പണിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെയാണ് ഇവരുടെ ഭർത്താവ് സുബ്രു ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചത്. ബേബി തൽക്ഷണം മരിച്ചു. ഇതിന് ശേഷം മണ്ണെണ്ണയുമായി സമീപത്തെ പറമ്പിലേക്ക് പോയ സുബ്രു മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സമീപത്തുള്ള നാട്ടുകാരാണ് തീയണച്ച് ചാലക്കുടിലെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് തൃശ്ശൂർ മെഡി.കോളേജിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് നാല് മണിയോടെ മരിച്ചു. ഇയാളുടെ ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ സുബ്രു മദ്യ ലബരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam