ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച യുവാവ് മരണപ്പെട്ടു

Published : Jan 05, 2017, 11:29 AM ISTUpdated : Oct 05, 2018, 12:25 AM IST
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച യുവാവ് മരണപ്പെട്ടു

Synopsis

ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച യുവാവ് മരണപ്പെട്ടു. നൈജീരിയന്‍ പൗരനായ 30കാരനാണ് അമിതമായ ലൈംഗികതയ്ക്കായി ആഗ്രഹിച്ച് മരണത്തിന് കീഴടങ്ങിയത്. കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിന് മുന്‍പാണ് നൈജീരിയയിലെ ഡെല്‍റ്റാ സ്‌റ്റേറ്റിലെ ഒരു ഹോട്ടലില്‍ വച്ച് യുവാവ് ലൈംഗികോത്തേജന മരുന്ന് കഴിച്ചത്.

യുസാംസണ്‍ എന്നാണ് ഇയാളുടെ പേരെന്ന് ഡെയ്‌ലി മെയ്ല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കാമുകിയുമായി ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ ലൈംഗികോത്തേജനത്തിനായി മാന്‍പവര്‍ എന്ന മരുന്ന് കഴിച്ചിരുന്നു. ഈ മരുന്ന് അനുവദിനീയമായ അളവില്‍ കൂടുതല്‍ കഴിച്ചതാണ് ഇയാളുടെ ജീവനെടുത്തത്. 

വയാഗ്രയ്ക്ക് തുല്യമായ ശക്തിയുള്ള മരുന്നാണ് മാന്‍പവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് ഇയാള്‍ മരുന്ന് ഉപയോഗിച്ചത്. ഇയാള്‍ മരിച്ചുവെന്ന് വ്യക്തമായതോടെ കാമുകി ഹോട്ടലില്‍ നിന്ന് മുങ്ങി. യുവാവിന്‍റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി; ടികെ ഗോവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്‍റെ മറുപുറം കണ്ടു