ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചു

Published : Jul 20, 2023, 04:11 PM ISTUpdated : Jul 20, 2023, 04:37 PM IST
 ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചു

Synopsis

ചൊവ്വാഴ്ച രാവിലെ ജിംനേഷ്യത്തിലെത്തിയ യുവാവ് ഏഴരയോടെയാണ് ട്രെഡ് മില്ലില്‍ ഓടാനായി കയറിയത്. കയറിയ ഉടനെ ഷോക്കേറ്റ് വീണ യുവാവിനെ ഉടന്‍ സമീപത്തുള്ള ബി എസ് എആശുപത്രിയില്‍ എത്തിച്ചിരുന്നു.

ദില്ലി: ജിംനേഷ്യത്തിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ ജിംനേഷ്യത്തിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സാക്ഷന്‍ പൃതി എന്ന യുവാവ് ഷോക്കടിച്ച് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

സംഭവത്തില്‍ ജിംനേഷ്യം മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും കേസെടുത്ത പൊലീസ് മാനേജരെ കസ്റ്റഡിയിലെടുത്തു. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനുമാണ് ജിംനേഷ്യം ഉടമക്കും മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

വെറും 9 മിനിറ്റിൽ മ്യൂസിയത്തിൽ നിന്ന് കവർന്നത് 15 കോടിയുടെ പുരാതന സ്വർണനാണയങ്ങൾ; കള്ളന്മാർ പിടിയിൽ

ചൊവ്വാഴ്ച രാവിലെ ജിംനേഷ്യത്തിലെത്തിയ യുവാവ് ഏഴരയോടെയാണ് ട്രെഡ് മില്ലില്‍ ഓടാനായി കയറിയത്. കയറിയ ഉടനെ ഷോക്കേറ്റ് വീണ യുവാവിനെ ഉടന്‍ സമീപത്തുള്ള ബി എസ് എആശുപത്രിയില്‍ എത്തിച്ചിരുന്നു.ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തി കേസെടുത്തത്. അബോധാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍ പൊലീസിനോട് പറഞ്ഞു.

നാലംഗ കർഷക കുടുംബത്തെ ക്രൂരമായി കൊല ചെയ്ത് മൃതദേഹം വീട്ടുമുറ്റത്തിട്ട് കത്തിച്ചു, ബന്ധുവായ 19കാരൻ പിടിയിൽ

വ്യായാമത്തിനിടെയാണോ ട്രെഡ് മില്ലില്‍ കയറിയ ഉടനെയാണോ ഷോക്കടിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടമക്കും ജിംനേഷ്യം മാനേജര്‍ അനുഭവ് ദുഗ്ഗാല്‍ എന്ന വ്യക്തിക്കുമെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഷോക്കടിച്ച് മരിച്ച സാക്ഷം ഗുഡ്ഗാവിലാണ് ജോലി ചെയ്തിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും