ഏഴാം ദിനവും ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. സർവീസുകൾ റദാക്കിയേക്കും. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഇന്ന് വൈകിട്ട് വരെയാണ് സമയം. 

ദില്ലി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. ഏഴാം ദിനവും സർവീസുകൾ റദാക്കിയേക്കും. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് ഇന്ന് വൈകിട്ട് വരെയാണ് സമയം. പ്രശ്നം പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

ഏഴാം ദിവസവും ഇൻഡിഗോ വിമാന സർവിസ് പ്രതിസന്ധി തുടരുകയാണ്. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. വിമാന സർവീസുകൾ വൈകിയതിൽ ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് സമയം നീട്ടി നൽകി. ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നൽകാനാണ് ഡിജിസിഎ നിർദേശം. റദാക്കിയ ടിക്കറ്റുകൾക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായി ഇൻഡിഗോ അറിയിച്ചു. 3000ത്തോളം ബാഗേജുകളും യാത്രകാർക്ക് തിരികെ എത്തിച്ചു നൽകി. ഇൻഡിഗോ പ്രതിസന്ധി ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.