​ഗോവയിൽ ടോപ്പഴിച്ച് കാറോടിച്ച് യുവതി, ദൃശ്യങ്ങൾ വൈറൽ; ആഭാസരായ ടൂറിസ്റ്റുകൾ വേണ്ടെന്ന് എംഎൽഎ

Published : Jul 20, 2023, 03:49 PM ISTUpdated : Jul 20, 2023, 03:54 PM IST
 ​ഗോവയിൽ ടോപ്പഴിച്ച് കാറോടിച്ച് യുവതി, ദൃശ്യങ്ങൾ വൈറൽ; ആഭാസരായ ടൂറിസ്റ്റുകൾ വേണ്ടെന്ന് എംഎൽഎ

Synopsis

വിവാദമായതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎ കാർലോസ് ആൽവാരസ് ഫെറീറ സംഭവം നിയമസഭയിൽ ഉന്നയിച്ചു.

പനാജി: ​ഗോവയിലെ പ്രശസ്തമായ പരാ റോഡിൽ വസ്ത്രമഴിച്ച് കാർ ഡ്രൈവ് ചെയ്ത് യുവതി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. വിവാദമായതിനെ തുടർന്ന് പ്രതിപക്ഷ എംഎൽഎ കാർലോസ് ആൽവാരസ് ഫെറീറ സംഭവം നിയമസഭയിൽ ഉന്നയിച്ചു. ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ ​ഗോവയിലേക്ക് വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. '​ഗോവയിലെ പ്രശസ്തമായ പരാ റോഡിലൂടെ യുവതി ടോപ് ലെസായി കാറോടിച്ചുപോകുന്ന വീഡിയോ ഞാൻ കണ്ടു. വിനോദ സഞ്ചാരികൾ വാഹനം നിർത്തി ഫോട്ടോയെടുക്കുന്നു. ഇത്തരം ആഭാസരായ വിനോദ സഞ്ചാരികൾ നമുക്ക് വേണോയെന്ന് ആലോചിക്കണം. വിനോദ സഞ്ചാരികളുടെ ഇത്തരം പ്രവൃത്തികളൊന്നും അം​ഗീകരിച്ച് കൊടുക്കരുത്. ഇത്തരം കാര്യങ്ങൾ അനുവദിച്ച് നൽകിയാൽ നമ്മുടെ വിനോദസഞ്ചാര മേഖലയുടെ ​ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കും'- എംഎൽഎ പറഞ്ഞു.

​ഗോവയിലെ ഏറെ ജനത്തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് പരാ റോഡ്. നിരവധി സിനിമകൾക്കും ടിവി സീരിയലുകൾക്കും ലൊക്കേഷനാകുന്ന സ്ഥലമാണിതെന്ന പ്രത്യേകതയുമുണ്ട്. സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ യുവതിയുടെ പ്രവൃത്തിയെ വിമർശിച്ച് രം​ഗത്തെത്തിയപ്പോൾ ചിലർ പുകഴ്ത്തിയും രം​ഗത്തെത്തി. \

Read More... മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട 14 പേരോട് ഒരേസമയം സംസാരിച്ചു; ഒടുവില്‍ 'കൺഫ്യൂഷൻ'

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ