ഭാര്യയെ അമ്മാവന് കാഴ്ചവച്ച ഭര്‍ത്താവ് പിടിയില്‍

Published : Mar 16, 2017, 08:42 PM ISTUpdated : Oct 05, 2018, 01:37 AM IST
ഭാര്യയെ അമ്മാവന് കാഴ്ചവച്ച ഭര്‍ത്താവ് പിടിയില്‍

Synopsis

ഹൈദരാബാദ്: ഭാര്യയെ അമ്മാവന് കാഴ്ചവച്ച യുവാവിനെതിരെ കേസെടുത്തു. ഹൈദരാബാദിലെ സന്തോഷ് നഗറിലാണ് സംഭവം. മുസമ്മില്‍ മുബീന്‍  എന്ന യുവാവാണ് തന്റെ ഭാര്യയായ 22കാരിയെ അമ്മാവന് കാഴ്ച വച്ചത്. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പോലീസ് മുസമ്മലിനെതിരെ കേസെടുക്കുകയായിരുന്നു.

മാര്‍ച്ച് 6ന് മുസമ്മലിന്റെ സമ്മതത്തോടെ ഇയാളുടെ അമ്മാവന്‍ മുബീനുദീന്‍ യുവതിയുടെ മുറിയില്‍ പ്രവേശിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട് വിട്ട യുവതി തന്റെ വീട്ടുകാരോട് വിവരം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

ആറ് മാസം മുമ്പാണ് മുസമ്മല്‍ യുവതിയെ വിവാഹം കഴിച്ചത്. സര്‍ക്കാര്‍ ജോലിയുണ്ടെന്ന് പറഞ്ഞാണ് മുസമ്മലിന്‍റെ കുടുംബം വിവാഹം നടത്തിയത്. എന്നാല്‍ ഇയാള്‍ തൊഴില്‍രഹിതനാണെന്ന് പിന്നീട് വ്യക്തമായതായി യുവതിയുടെ കുടുംബം പറഞ്ഞു. അമ്മാവന് വഴങ്ങണമെന്ന് ആവശ്യം പുറത്ത് പറയരുതെന്നും യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധത്തിലേക്ക് ബ്രിട്ടനും? അറബിക്കടലിൽ ആണവ അന്തർവാഹിനി എത്തി, ഇറാനെ ആക്രമിക്കാൻ യുഎസിന് താവളങ്ങൾ വിട്ടുനൽകി
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം